Home


പാല രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ ജോസഫ് കുഴിഞ്ഞാലിലച്ചന്‍റെ പൗരോഹിതൃ സുവര്‍ണ്ണ ജൂബിലിയോടനുബന്ദിച്ച് പ്രവിത്താനം സെന്‍റ് അഗസ്റ്റിന്‍ ഫൊറോന ദൈവ്വാലയ ത്തില്‍ നടന്ന പ്രൗഡ ഗംഭീര ചടങ്ങിന്‍റെ ദൃശൃങ്ങള്‍

ചടങ്ങില്‍
സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലംന്‍ജ്ജേരി ,ചങ്ങനാശേരി അതിരൂപത അദ്ധൃക്ഷന്‍ മാര്‍ ജോസഫ് പെരുംതോട്ടം ,കാഞ്ഞിരപ്പള്ളി രൂപതാദ്ധൃക്ഷന്‍ മാര്‍ മാതൃൂ അറയ്ക്കല്‍ , പാല രൂപതാദ്ധൃക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ,സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍,മാര്‍ ജോസഫ് പള്ളിക്കാപറംബ്ബില്‍ കെ.എം മാണിസാറ് ,ജോസ് കെ മാണിസാറ്
പി.ജെ.ജോസഫ് സാറ് മോന്‍സ് ജോസഫ് എംഎല്‍ എ തുടങ്ങി സമൂഹത്തിന്‍റെ നാനതുറകളില്‍ പെട്ട ആളുകള്‍ ബഹുമാനപ്പെട്ട പുരോഹിതര് സിസ്റ്റേഴ്സ് തുടങ്ങി നൂറുകണക്കിന് ആളുകള്‍ സംബദ്ധിച്ചു


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലാ രൂപതയുടെ വിഹിതമായ 50 ലക്ഷം രൂപയുടെ ചെക്ക്‌ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു


Mar Joseph Kallarangat, Bishop of Palai, visits Bishop of Idukki, Mar John Nellikunnel, and hands over Rs. 50 Lakhs for relief works.

ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ – കൊടിയേറ്റ്

കോതനല്ലൂർ പള്ളിയിൽ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും

കോ​ലം​ ക​ത്തി​ച്ച​തു നി​ന്ദ്യമായ പ്രവൃത്തി:
പാ​ലാരൂ​പ​ത

പാ​​ലാ: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ കോ​​ലം ക​​ത്തി​​ച്ച് അ​​പ​​മാ​​നി​​ച്ച ന​​ട​​പ​​ടി തി​​ക​​ച്ചും നി​​ന്ദ്യ​​വും നീ​​ച​​വു​​മാ​​ണെ​ന്നു പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ചേ​​ർ​​ന്ന വൈ​​ദി​​ക - അ​​ല്മാ​​യ നേ​​തൃ​​സ​​മ്മേ​​ള​​നം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ഭാ​നേ​​തൃ​​ത്വ​​ത്തോ​​ടു​​ള്ള വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​ക്കാ​​ൻ വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​കാ​​ര​​ങ്ങ​​ളെ വ്ര​​ണ​​പ്പെ​​ടു​​ത്തു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള ഒ​​രു ന​​ട​​പ​​ടി​​യും അ​​നു​​വ​​ദി​​ക്കാ​നാ​വി​ല്ല.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ​​ആ​​ർ​​ച്ച്ബി​​ഷ​​പ്പും ആ​​ത്മീ​​യാ​​ചാ​​ര്യ​​നു​​മാ​​യ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യെ സ​​മൂ​​ഹ​​മ​​ധ്യ​​ത്തി​​ൽ തേ​​ജോ​​വ​​ധം ചെ​​യ്യു​​ന്ന​​തും വ്യ​​ക്തി​​ഹ​​ത്യ ന​​ട​​ത്തു​​ന്ന​​തും ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള സ​​ഭാ​​വി​​ശ്വാ​​സി​​ക​​ളെ ആ​​ഴ​​ത്തി​​ൽ മു​​റി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ്. ഇ​​ത്ത​​രം നീ​​ച​​മാ​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ലേ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കെ​തി​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കാ​​ൻ സ​​ഭാ​​നേ​​തൃ​​ത്വം ത​​യാ​​റാ​​ക​​ണ​​മെ​​ന്നു സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​ഭാ​​ത​​ല​​വ​നു ത​​ന്‍റെ അ​​ജ​​പാ​​ല​​ന ധ​​ർ​​മ​​ങ്ങ​​ൾ സ്വ​​ത​​ന്ത്ര​​മാ​​യി നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ നി​​യ​​മ സം​​ര​​ക്ഷ​​ണം സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പാ​​ക്ക​​ണം.

സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ, വൈ​​ദി​​ക സ​​മി​​തി സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഡോ.​​സി​​റി​​യ​​ക് തോ​​മ​​സ്, സെ​​ക്ര​​ട്ട​​റി സി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ഡോ. ​​സാ​​ബു ഡി. ​​മാ​​ത്യു, ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സാ​​ജു അ​​ല​​ക്സ്, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റ്, ഡി​​സി​​എം​​എ​​സ്, ജീ​​സ​​സ് യൂ​​ത്ത്, കെ​​സി​​എ​​സ്എ​​ൽ, മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി, ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ്, പാ​​ലാ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് വി​​ഭാ​​ഗം എ​​ന്നി​​വ​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ സം​​ബ​​ന്ധി​​ച്ചു.

തിരുഹൃദയ പ്രതിഷ്ഠ @ മാർ സ്ലീവാ മെഡിസിറ്റി പാലാ, ചേർപ്പുങ്കൽ

പാ​ലാ രൂ​പ​താം​ഗ​ം റ​വ.​ഡോ. ടോ​മി പോ​ൾ വ​ൻ​മേ​ലി​ൽ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ ആലുവ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ്

ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് ഫി​ലോ​സ​ഫി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി റ​വ. ഡോ. ​ടോ​മി പോ​ൾ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ (വ​ൻ​മേ​ലി​ൽ) നി​യ​മി​ത​നാ​യി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചാ​ൻ​സ​ല​റും കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം വ​ഴി​യാ​ണു വ​ത്തി​ക്കാ​നി​ൽ​നി​ന്നു​ള്ള നി​യ​മ​ന​രേ​ഖ ല​ഭി​ച്ച​ത്. പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു റ​വ. ഡോ. ​ടോ​മി പോ​ൾ. മൂ​ന്നു വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റ​വ. ഡോ. ​ചാ​ക്കോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

പാ​ലാ രൂ​പ​താം​ഗ​വും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി സ്വ​ദേ​ശി​യു​മാ​യ റ​വ. ഡോ. ​ടോ​മി പോ​ൾ, വ​ൻ​മേ​ലി​ൽ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ പ​രേ​ത​രാ​യ കെ.​സി. പോ​ളി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​നാ​ണ്. 1986ൽ ​വൈ​ദി​ക​നാ​യി. ബെ​ൽ​ജി​യ​ത്തി​ലെ ലു​വ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ ലൈ​സ​ൻ​ഷ്യേ​റ്റും ഡോ​ക്ട​റേ​റ്റും എ​ടു​ത്തു.

1997 ജൂ​ണ്‍ മു​ത​ൽ ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്ഥി​രാ​ധ്യാ​പ​ക​നാ​യും കേ​ര​ള​ത്തി​ലെ വി​വി​ധ സെ​മി​നാ​രി​ക​ളി​ലും ത​ത്ത്വ​ശാ​സ്ത്ര കോ​ള​ജു​ക​ളി​ലും സ​ന്ദ​ർ​ശ​കാ​ധ്യാ​പ​ക​നാ​യും സേ​വ​നം ചെ​യ്തു വ​രു​ന്നു. എ​ട്ടു ഗ്ര​ന്ഥ​ങ്ങ​ളും മു​പ്പ​തി​ല​ധി​കം ലേ​ഖ​ന​ങ്ങ​ളും വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.